Monday, January 25, 2016

നായരമ്പലം ഭഗവതിക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവം സമാരാഭിക്കുന്നു

അങ്ങനെ 2016 ലെ ഉത്സവാഘോഷങ്ങള്‍ക്കു് തുടക്കമായി. ഇക്കുറി കൊച്ചമ്പലം ശ്രീ സുബ്രഹ്മണ്യക്ഷേത്രത്തില്‍ കൊടിയേറ്റോ മഹോത്സവമോ ഉണ്ടായില്ല എന്നതൊഴിച്ചാല്‍ മറ്റെല്ലാം സാധാരണപോലെ. ശ്രീകോവില്‍ പുതുക്കിപ്പണിയുന്നതുകൊണ്ടാണ് ഇക്കുറി മഹോത്സവം ഇവിടെ ഒഴിവാക്കാന്‍ കാരണം. നായരമ്പലം ഭഗവതിക്ഷേത്രത്തില്‍ ജനുവരി  29 വെള്ളിയാഴ്ച തീയാട്ടോടെ താലപ്പൊലി മഹോത്സവം സമാരാഭിക്കുന്നു. വലതുവശത്തുകാണുന്ന ഗൂഗിള്‍ കലണ്ടര്‍ മൊബൈലില്‍ വേണമെന്നുള്ളവര്‍ ഈ ലിങ്കില്‍ നിന്നു് കോപ്പി ചെയ്യുക.

HTML
ICS

പരിപാടികളുടെ വിശദ വിവരങ്ങള്‍


ജനുവരി  29 വെള്ളി
5:00pm – 6:30pm   
അക്ഷരശ്ലോകസദസ്സു്
വൈകീട്ടു് 5.00-നു് അക്ഷരശ്ലോകസദസ്സു് (ശ്രീകൃഷ്ണ അക്ഷരശ്ലോക സമിതി, എന്‍. പറവൂര്‍)

6:30pm – 6:45pm   
1001 കതിനയുടെ കൂട്ടവെടി

7:00pm – 10:00pm   
മേജര്‍സെറ്റ് കഥകളി
കഥ - സന്താനഗോപാലം അര്‍ജ്ജുനന്‍ - ശ്രീ. കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ ബ്രാഹ്മണന്‍ - ശ്രീ. മാര്‍ഗ്ഗി വിജയകുമാര്‍ കൃഷ്ണന്‍ - ശ്രീ. കലാമണ്ഡലം (മയ്യനാടു്) രാജീവന്‍ ബ്രാഹ്മണപത്നി - ഫാക്ട് ബിജു ഭാസ്കര്‍ പാട്ടു് - സര്‍വ്വശ്രീ. നെടുംപിള്ളി രാംമോഹന്‍, കലാമണ്ഡലം ശ്രീരാഗ് വര്‍മ്മ ചെണ്ട - ശ്രീ. കലാമണ്ഡലം ബാലസുന്ദര്‍ മദ്ദളം - ശ്രീ. കലാനിലയം പ്രകാശന്‍ ചുട്ടി - ശ്രീ. ഏരൂര്‍ മനോജ് ചമയം - ശ്രീഭവാനീശ്വരം കഥകളിയോഗം ഏരൂര്‍ അവതരണം - കളിയരങ്ങു്, എന്‍. പറവൂര്‍

ജനുവരി  30, ശനി
5:00pm – 6:00pm   
ഓട്ടന്‍ തുള്ളല്‍
ശ്രീമതി വെച്ചൂര്‍ രമാദേവി & പാര്‍ട്ടി

6:00pm – 8:00pm   
കുറത്തിയാട്ടം
ശ്രീമതി വെച്ചൂര്‍ രമാദേവി & പാര്‍ട്ടി
വായ്പാട്ടു് - ശ്രീ നീര്‍പ്പാറ രവീന്ദ്രന്‍
തബല - ശ്രീ ചേര്‍ത്തല വിനോദ്
കീബോര്‍ഡ് - ശ്രീ ചേര്‍ത്തല ബാബുരാജ്
സംവിധാനം - ശ്രീ വെച്ചൂര്‍ ഗോപി


8:00pm – 10:00pm   
നൃത്തസന്ധ്യ
അവതരണം - ലക്ഷ്യ സ്കൂള്‍ ഓഫ് ഡാന്‍സ്, തൃപ്പൂണിത്തുറ രംഗത്തു് - കുമാരിമാര്‍ അ‍ഞ്ജന, ആതിര, ഭദ്ര, ദിവ്യ, കൃഷ്ണപ്രിയ, പാര്‍വ്വതി, ശ്രീലക്ഷ്മി, ശ്യാമിലി സംവിധാനം - ശ്രീ ആര്‍. എല്‍. വി. രഘുനാരായണന്‍

ജനുവരി  31, ഞായര്‍
5:30pm – 6:30pm   
തിരുവാതിരകളി
ശിവപാര്‍വ്വതി തിരുവാതിരകളി സംഘം, എന്‍. പറവൂര്‍

7:00pm – 8:00pm   
സോപാനസംഗീതം
ശ്രീ അമ്പലപ്പുഴ വിജയകുമാര്‍ & പാര്‍ട്ടി

8:00pm – 9:00pm   
കഥകളിപ്പദക്കച്ചേരി
പാട്ടു് - ശ്രീ അത്തിപ്പറ്റ രവി, ശ്രീ നെടുംപിള്ളി രാംമോഹന്‍ ചെണ്ട - ശ്രീ കലാമണ്ഡലം അനീഷ് മദ്ദളം - ശ്രീ കലാമണ്ഡലം വേണു

ഫെബ്രുവരി  1, തിങ്കള്‍
5:30pm – 6:30pm   
ഭജന്‍സ്
അവതരണം - ലക്ഷ്മി & പാര്‍ട്ടി

6:30pm – 7:30pm   
സംഗീതസദസ്സു് / ഗായത്രിവീണാസംഗീതനിശ
കുമാരി വൈക്കം വിജയലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന ഗായത്രിവീണാസംഗീതനിശ

ഫെബ്രുവരി  2, ചൊവ്വ
6:30am – 7:00am   
1001 കതിനയുടെ കൂട്ടവെടി

5:30pm – 7:00pm   
രാഗസുധ
ശ്രീ മധുമോഹന്‍ ആര്‍ മൊറാക്കല്‍

7:00pm – 8:00pm   
തായമ്പക
ശ്രീ കലാമണ്ഡലം മഞ്ചരി ഹരിദാസ് & പാര്‍ട്ടി

8:00pm – 10:00pm   
ഭക്തിഗാനസുധ
അവതരണം - സംഗീത് മഹല്‍ നായരമ്പലം

ഫെബ്രുവരി 3, ബുധന്‍
6:30am – 7:00am   
1001 കതിനയുടെ കൂട്ടവെടി

8:00am – 10:00am   
ശീവേലി എഴുന്നള്ളിപ്പു് / പഞ്ചാരിമേളം
ശ്രീ തിരുവല്ല രാധാകൃഷ്ണന്‍ നയിക്കുന്ന മേജര്‍സെറ്റ് പഞ്ചാരിമേളം

11:30am – 12:30pm   
ആനയൂട്ടു്

3:00pm – 6:00pm   
പകല്‍പ്പൂരം / പഞ്ചവാദ്യം
പഞ്ചവാദ്യകുലപതി ശ്രീ ചോറ്റാനിക്കര വിജയന്‍ മാരാര്‍ നയിക്കുന്ന മേജര്‍സെറ്റ് പഞ്ചവാദ്യം

6:00pm – 8:00pm   
പാണ്ടിമേളം
മേളകലാ ചക്രവര്‍ത്തി പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍ & പാര്‍ട്ടി

9:00pm – 10:00pm   
നൃത്തസന്ധ്യ
അവതരണം - ശ്രീമുരുക നൃത്തവിദ്യാലയം, എസ്.എസ്.വി. സഭ, നായരമ്പലം നൃത്തസംവിധാനം - ശ്രീമതി കുസുമം സുകുമാരന്‍

11:59pm – 12:59am   
താലപ്പൊലി / പഞ്ചവാദ്യം

ഫെബ്രുവരി 4, വ്യാഴം
2:30am   
11:59pm – 12:59am   
താലപ്പൊലി / പഞ്ചവാദ്യം

2:30am – 3:30am   
ചെണ്ടമേളം

Wednesday, February 06, 2013

Thalappoli Maholsavam 2013

Thalappoli Maholsavam 2013 (നായരമ്പലം ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവം 1188 മകരം 20) is over. Festival started on 27th Jan 2013 and ended on 2nd Feb 2013. Everything was fine and perfect this year. I planned to shoot lots of still photos and some video footage; but could not take as much as I planned. Here are those photos and videos.

Videos

Nblm Bhagavathy Temple Festival 2013 All from htmosa on Vimeo.

Photo slideshow


Picasa Album



Nayarambalam Bhagavathy Temple Thalappoli Festival 2013



Wednesday, February 23, 2011

Nayarambalathamma: A documentry
Saw the CD Nayarambalathamma yesterday. I bought it from the official stall of the temple, a couple of years back when I gone to there on the festival days. Instantly when I saw that I bought it with high expectation. But due to the busy schedules of life, the CD remained unseen for more than one year. Just yesterday, I got time to view that.


നായരംബലത്തമ്മ എന്ന സീഡി കണ്ടത് ഈ കഴിഞ്ഞ ദിവസം ആണ്. കഴിഞ്ഞ ഉത്സവത്തിന്‌ അമ്പലത്തില്‍ പൂരം കാണാന്‍ പോയപ്പോള്‍ അമ്പലത്തിന്റെ ഒഫീഷ്യല്‍ സ്റ്റാളില്‍ നിന്നാണ് സീഡി കണ്ടെത്തിയത്. അമ്പലത്തിന്റെ ചരിത്രവും സവിശേഷതകളും ഒക്കെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഒരു സമഗ്രമായ ഡോക്യുമെന്ററി ആയിരിക്കും എന്ന് കരുതി വളരെ ഉത്സാഹത്തോടെയാണ്  അത് വാങ്ങിയത്. എന്ത് പറയാന്‍, ജീവിതത്തിന്റെ തിരക്കുകള്‍ മൂലം ഏതാണ്ട് ഒരു വര്ഷം അതങ്ങനെ എന്റെ സീഡി പൌച്ചില്‍ വിശ്രമിച്ചു. ഇന്നലെ രാത്രി കിടക്കുന്നതിനു മുമ്പ് പെട്ടെന്ന് ഒരു ഉള്‍വിളി തോന്നി സീഡി എടുത്തു കണ്ടു. കണ്ടു തീര്‍ന്നപ്പോള്‍ ആശാഭംഗം തോന്നിയോ എന്നൊരു സംശയം. കുറെ പാട്ടുകള്‍ കുറച്ചു വിവരണങ്ങള്‍. ചരിത്രമാകട്ടെ, അനുഷ്ഠാനങ്ങള്‍ ആകട്ടെ,  അതില്‍ കൂടുതല്‍ ഒന്നും അതില്‍ നിന്ന് കേള്‍ക്കാനായില്ല. കുറച്ചു കൂടി ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം ഒരല്‍പം കൂടി ഹാര്‍ഡ് വര്‍ക്ക്‌ ചെയ്തിരുന്നെങ്കില്‍ ഒരു പക്ഷെ ആധികാരികമായ ഒരു ഡോകുമെന്ററി നമുക്ക് ലഭിക്കുമായിരുന്നു എന്ന് തോന്നുന്നു. പ്രായമായ ഭക്തരുമായി ഉള്ള സ്റ്റേറ്റ്മെന്റ്  സെഷന്‍ കുറച്ചു കൂടി നീട്ടിയിരുന്നെങ്കില്‍ തന്നെ നന്നായിരുന്നു.
ഈ ക്ഷേത്രത്തിന്റെ ഐതിഹ്യവും ചരിത്രവും വരും തലമുറകള്‍ക്ക് മുതല്ക്കൂട്ടകുവാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു സംരംഭം എന്ന് ഇതിന്റെ തുടക്കത്തില്‍ തന്നെ പറയുന്നുണ്ട്. പക്ഷെ ചരിത്രവും ഐതിഹ്യവും അനുഷ്ഠനങ്ങളും എല്ലാം വെറും ഉപരിതല സ്പര്‍ശിയായി മാത്രമേ ഇതില്‍ ഉള്ളൂ. മുന്നൂറു വര്‍ഷത്തിലധികം പഴക്കം പറയുന്ന ക്ഷേത്രത്തിന്റെ ചരിത്രം തന്നെ രണ്ടു മിനിട്ട് കൊണ്ട് പറഞ്ഞു തീര്‍ക്കുന്നത് ചരിത്രത്തിന്റെ അഭാവം കൊണ്ടല്ല, ഗവേഷണത്തിന്റെ കുറവ് കൊണ്ട് തന്നെ ആകണം. ഡോകുമെന്ററി അനുസരിച്ച് ക്ഷേത്രത്തിന്റെ ചരിത്രം ഇങ്ങനെ സംഗ്രഹിക്കാം: അനുഗ്രഹ നിഗ്രഹ ശക്തികള്‍ ഒരേ ചൈതന്യത്തില്‍ കുടികൊള്ളുന്ന അത്യപൂര്‍വമായ ഭദ്രകാളീ പ്രതിഷ്ഠയാണ്  ഈ ക്ഷേത്രത്തിലേത്. പ്രസിദ്ധമായ പട്ടേരി മനയിലെ ബ്രാഹ്മണന്‍ തന്റെ കുടുംബത്തില്‍ സര്‍വൈശ്വര്യ ദായികയായ സാക്ഷാല്‍ ദുര്‍ഗ്ഗാ ദേവിയെ ആരാധിച്ചു പോന്നിരിന്നുവത്രേ. കാലാന്തരത്തില്‍ തദ്ദേശീയരായ ബ്രാഹ്മണര്‍ ക്ഷയിക്കുകയും ദേശം വിട്ടു പോകാന്‍ നിര്‍ബന്ധിതരയെങ്കിലും കുലദേവതയെ വിട്ടു പോകാന്‍ പട്ടേരിമനയിലെ ഈ ബ്രാഹ്മണ ശ്രേഷ്ഠന് മനസ്സ് വന്നില്ല. ഈ ദേശത്ത് തന്നെ കുടി കൊള്ളാനാണ് തന്റെ ആഗ്രഹം എന്ന്  ബ്രാഹ്മണനോട് സ്വപ്ന ദര്‍ശനത്തിലൂടെ ദേവി അരുള്‍ ചെയ്തു. അതനുസരിച്ച് പിറ്റേന്ന് തന്നെ കരപ്രമാണിമാരായ നായന്മാരെ തന്റെ കുടുംബ ദേവതയെ ഏല്‍പ്പിച്ച ശേഷം ബ്രാഹ്മണന്‍ ദേശം വിട്ടുപോയി. ഏറെക്കാലം തന്റെ തറവാട്ടിലെ അറയില്‍ വച്ച് പൂജിച്ച ദേവീ വിഗ്രഹം പിന്നീട് ദേശക്കാര്‍ക്ക് കൂടി ദേവീ ചൈതന്യവും അനുഗ്രഹവും ലഭിക്കുവാന്‍ വേണ്ടി പുനപ്രതിഷിക്കുകയത്രേ ചെയ്തത്.
മകരം 15 മുതല്‍ 20 വരെ നടക്കുന്ന താലപ്പൊലി മഹോത്സവത്തിന്റെ ഏതാണ്ട് ഒരു നല്ല വിവരണം ഡോകുമെന്ററിയില്‍ ഉള്ളതാണ് ആശ്വാസം.
നായരമ്പലം ഭഗവതി ദേവസ്വം ഭരണസമിതിയുടെയും നായരമ്പലം നായര്‍ കരയോഗം ഭരണസമിതിയുടെയും മേല്‍നോട്ടത്തില്‍ നായരമ്പലം ഭഗവതി ഭക്ത സംഘം ആണ് നായരംബലത്തമ്മ ഭക്തര്‍ക്ക്‌ മുന്നില്‍ അവതരിപ്പിക്കുന്നത്‌.  സംവിധാനം കെ. ജയദേവ് . സംഗീത സംവിധാനം ബിജിപാല്‍. ജീവന്‍ ടീവിയിലെ ജീമോന്‍ ആണ് എഡിറ്റിംഗ്  നിര്‍വഹിച്ചിരിക്കുന്നത്.

Sunday, January 30, 2011

നായരമ്പലം ഭഗവതി ക്ഷേത്രത്തിലെ 2011 ലെ താലപ്പൊലി മഹോത്സവം

നായരമ്പലം ഭഗവതി ക്ഷേത്രത്തിലെ 2011 ലെ താലപ്പൊലി മഹോത്സവത്തിനു തുടക്കമായി. ജനുവരി 29 -നുതീയാട്ടോടെ ഉത്സവം ആരംഭിച്ചു. ഫെബ്രുവരി 3 നു (മകരം 20) ആണ്‌ പകല്‍പ്പൂരം. ഫെബ്രുവരി 4 നുപുലര്‍ച്ചയോടെ ഉത്സവം സമാപിക്കും.

പരിപാടികള്‍ ഒറ്റനോട്ടത്തില്‍
29-01-2011 ശനി
വൈകീട്ട് 5.00 നു അക്ഷര ശ്ലോക സദസ്സ്
രാത്രി 7.00 നു മേജര്‍ സെറ്റ് കഥകളി (കഥ: കിരാതം)

30-01-2011 ഞായര്‍
വൈകീട്ട് 5.00 നു ഓട്ടന്‍ തുള്ളല്‍
രാത്രി 7.00 മുതല്‍ ഭക്തി ഗാനമേള

31-01-2011 തിങ്കള്‍
വൈകീട്ട് 5.00 നു ഓട്ടന്‍ തുള്ളല്‍
രാത്രി 6.30 നു ലയവിന്യാസം

01-02-2011 ചൊവ്വ
വൈകീട്ട് 6.00 നു തിരുവാതിരകളി
രാത്രി 7.00 സംഗീതകച്ചേരി

02-02-2011 ബുധന്‍
രാവിലെ 6.00 നു 1001 കതിനയുടെ കൂട്ടവെടി
വൈകീട്ട് 5.00 നു ഭജന
രാത്രി 7.00 ഡബിള്‍ തായമ്പക
രാത്രി 9.00 നു കരയോഗം പറ

03-02-2011 വ്യാഴം
രാവിലെ 6.00 നു 1001 കതിനയുടെ കൂട്ടവെടി
രാവിലെ 8.00 നു പഞ്ചാരിമേളം (ശ്രീ തിരുവല്ല രാധാകൃഷ്ണന്‍ & പാര്‍ട്ടി)
11.30 നു ആനയൂട്ട്‌
വൈകീട്ട് 3.00 പകല്‍പ്പൂരം
മേജര്‍ സെറ്റ് പഞ്ചവാദ്യം (ശ്രീ ചോറ്റാനിക്കര വിജയന്‍ & പാര്‍ട്ടി)
6.00 നു ചെണ്ടമേളം (മേള കലാനിധി ശ്രീ പെരുവനം കുട്ടന്‍ മാരാര്‍ & പാര്‍ട്ടി)
രാത്രി 9.00 നു നാദ സ്വാര കച്ചേരി

04-02-2011 വെള്ളി
പുലര്‍ച്ചെ 12.00 നു താലപ്പൊലി
പുലര്‍ച്ചെ 2.30 നു ചെണ്ടമേളം

എഴുന്നുള്ളിക്കുന്ന ആനകള്‍

1. തിരുവമ്പാടി ചന്ദ്രശേഖരന്‍
2. നായരമ്പലം രാജശേഖരന്‍
3. നായരമ്പലം രാമന്‍കുട്ടി
4. പെരിങ്ങത്തര രാജന്‍
5. മുള്ളത്ത് ഗണപതി

കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2498485 എന്നാ നമ്പറില്‍ ദേവസ്വം ബോര്‍ഡ്‌ ഓഫീസില്‍ ബന്ധപെടുക.

Friday, February 06, 2009

Thalappoli Maholsavam 2009 celebrated in simple way

Thalappoli Maholsavam 2009 celebrated at Nayarambalam Bhagavathi Temple in simple manner. Festival finished on February 2nd 2009. (20 Makaram 1184). It was a coulourless festival. The crowd was so small especially women and children. There were no fireworks and few elephants. Only three caparisoned elephants were there in the Pakalpooram. Thayampaka and Panchavadya troops were not no.1 rated ones as previous years. There were no notices or advertisement banners released in connection with the festival.

In the previous year, the festival was troubled in the last minutes due to an elephant turned violent against the crowd. After a few hours, the gathered mob turned violent against the temple volunteers and the police charged against them. The mob demolished furniture and temple properties within that time.

This year’s festival was done without any extra ornamentation. It may be due to the last year’s turbulences. Anyway, I think this is better way for a temple festival. No complex colours. Keep simple. Few elephants. Good Chenda. Good Panchavadya. No fireworks. Why should we spend more? Give stage to good temple art. Hope Nayarambalam Bhagavathy Temple will show a model on this to other temples and churches…

ഏതായാലും നായരമ്പലം ഭഗവതി ക്ഷേത്രത്തിലെ ഇത്തവണത്തെ ഉല്‍സവം യഥാര്‍ത്ഥത്തില്‍ നാട്ടുകാരോന്നും അറിഞ്ഞില്ല എന്ന് തന്നെ പറയാം. കഴിഞ്ഞ തവണത്തെ ഉല്‍സവത്തോടനുബന്ധിസുണ്ടായ പ്രശ്നങ്ങള്‍ മൂലം ആണ് ഇത്തവണ ചുരുക്കി ആഘോഷിച്ചത്എന്നാണ് ജനസംസാരം

Sunday, February 10, 2008

Pooram: some side shots

Just_watch_the_rear_side_of_pooram :-)

Ezhunnullippu


Thatlappoli Festival: Theeyattu

Nayarambalam Bhagavathy Temple Festival (Thalappoli Utsavam) starts with Theeyattu. It is ritualistic art which is presented as if Bhadrakali is reporting the incidents leading to the killing of Darikasura to her father, Lord Siva, represented here by the lighted torch.
The performance part of the art is done by a single actor called Theeyattunni. He enters the venue, lighted by a huge oil torch, with the make up of Goddess Bhadrakali, minus the headgear. He chants several hymns invoking the benevolence of various gods for the success of the performance and welfare of the audience. He wears the huge headgear in front of the audience. From that moment onwards he represents the goddess.
The performance develops through several chants, dances of thandava style, gestures and gesticulations. The gestures are rarely in strict accordance with Hastha Mudras of classical dance. The script, prose or verse, of the goddess is rendered by the actor, whereas all others are rendered by one of the accompanists.
The act is concluded by the enacting of the killing of Darikasura, representing the destruction of evil.

Thursday, February 07, 2008

Anti-climax to Thalappoli Mahotsavam

Thalappoli Mahotsavam 2008 turned violent in the last hours of Pooram. One of the elephants provoked another, and the feared beast turned violent and ran towards the crowd. Lots of people got minor injuries. There were 11 caparisoned elephants including Guruvayoor Valiya Kesavan, Nayarambalam Rajasekharan, Nayarambalam Balakrishnan were lined up in the Pooram. Guruvayoor Valiya Kesavan was carrying Thidambu of Bhagavathy. Just before some hours to finish the festival, one of the elephants - Nayarambalam Balakrishnan - provoked Nayarambalam Rajashekharan. The feared elephant ran towards the spectators.

I was on the rear side of the temple, just engaged in shooting some side-shots of the festival with some friends and their kids. Suddenly I found the crowd was running horribly against us... We also fled to a safe place... The real troubles were starting. Immediately after this, a mike announcement informed the people that the situation is under control, so stay the same position where they are. But one of the elephants was again turned violent. It was Nayarambalam Rajashekharan. He ran horridly towards the gathered crowd... So many people got minor injuries in this time.
The first time in the history of Nayarambalam Bhagavathy Temple, the festival turned turbulent. There were only a five or six cops in the ground. They could not do anything to take the whole control over the situation. Meanwhile the gathered mob turned violent and they demolished the office stationeries of Devaswam Office. And they unleashed violence towards the office bearers of the Devaswam Board. The police could do just watch the incidents.




Nayarambalam Rajasekharan ran to eastwards. And its mahouts were trying to calm down the beast some kilometers away. Hundreds of people took refuge in the school hall and other safe shelters. But some criminals intruded there to rob and dishonour ladies. Somebody tried to get them out. Immediately after that they started allegation against Karayogam Officials that they were denied safe shelter. The mob turned violent again. They started demolishing furniture, electric accessories etc. To control this, police started Lati charge against them. So many people got injuries during the charge. Some people fired a patrol bike of Police only some feet afar where fireworks boxes were set. It would have been a horrible accident if a spark of fire reached the fireworks boxes.

This is the story of the anti-climax of a great festival.

Search.web